Eligibility
Open to all - no age bar
Registration is free
Last date : May 31, 2018
Online Exam: June 22, 2018
Medium: Malayalam
ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷയ്ക്കായി സ്ത്രീ പുരുഷ പ്രായഭേദമന്യേ ആര്‍ക്കും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
2018 മെയ് 31 വരെയാണ് രജിസ്ട്രേഷന്‍ സൗകര്യം ലഭ്യമാവുക.
2018 ജൂണ്‍ 22 വൈകീട്ട് ഇന്ത്യന്‍ സമയം 4.30 നാണ് പരീക്ഷ ആരംഭിക്കുക. 5 മണിക്ക് ശേഷം പരീക്ഷയില്‍ പ്രവേശിക്കാന്‍ കഴിയുന്നതല്ല. പരീക്ഷക്കുള്ള പരമാവധി സമയം 2 മണിക്കൂറായിരിക്കും.
ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ ശരിയുത്തരം എഴുതുന്നവരെയായിരിക്കും വിജയികളായി പ്രഖ്യാപിക്കുക.
സൂറ ഇബ്രാഹിം ആയിരിക്കും പരീക്ഷയുടെ പാഠഭാഗം. ഐ.പി.എച്ച് പുറത്തിറക്കിയ തഫ്ഹീമുല്‍ ഖുര്‍ആന്‍, ഖുര്‍ആന്‍ ബോധനം എന്നീ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ ആസ്പദമാക്കി തായ്യാറാക്കിയ ഒബ്ജക്റ്റീവ് ചോദ്യങ്ങളായിരിക്കും പരീക്ഷയില്‍ ഉണ്ടാവുക.
പ്രസ്തുത ഖുര്‍ആന്‍ അധ്യായവുമായി ബന്ധപ്പെട്ടു ബഷീര്‍ മുഹിയുദ്ദീന്‍ നടത്തുന്ന ക്ലാസ്സുകളും കുറിപ്പുകളും റമദാന്‍ അഞ്ചു മുതല്‍ www.quranpadanam.com എന്ന സൈറ്റിലും മൊബൈല്‍ ആപ്പുകളിലും ലഭ്യമാക്കുന്നതാണ്.
വിജയികള്‍ക്ക് ഒന്നാം സമ്മാനം 25,000/-രൂപയും രണ്ടാം സമ്മാനം 15,000/-രൂപയും, മൂന്നാം സമ്മാനം 10,000/രൂപയും, അമ്പത് പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്.
മത്സരവുമായി ബന്ധപ്പെട്ട അറിയിപ്പുകളും വിശദാംശങ്ങളും വെബ് സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :+91 8129441562
No comments:
Post a Comment
Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.